KND-LOGO (1)

സൗരവ് ദാസിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു അദ്ദേഹത്തിന്റെ പൗരത്വത്തെ ബാധിച്ചേക്കാം

സൗരവ് ദാസിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; പാസ്‌പോർട്ട് വിവാദത്തിൽ ഡൽഹി ഹൈക്കോടതി’കോക്രോച്ച് ജനതാ പാർട്ടി’ (CJP) മുഖ്യ വക്താവ് സൗരവ് ദാസിനെതിരെ ലുക്ക് ഔട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചതായി കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.നവംബർ 22, 23 തീയതികളിലെ രാത്രിയിൽ മഹാരാഷ്ട്ര പോലീസാണ് സർക്കുലർ പുറപ്പെടുവിച്ചതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ കോടതിയെ അറിയിച്ചു.

ഇതിനെതിരെ ഉചിതമായ നിയമവേദിയെ സമീപിക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.അതേസമയം, ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച വിവരം തനിക്ക് അറിയില്ലെന്ന് ദാസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഖിൽ സിബൽ കോടതിയെ അറിയിച്ചു. നിയമനടപടികൾക്കായി സർക്കുലറിന്റെ പകർപ്പ് ആവശ്യപ്പെട്ടെങ്കിലും നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.യുകെയിലെ ഓക്സ്ഫോർഡ് യൂണിയനിൽ ഡിസംബർ ഒന്നിന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെയാണ് ദാസ് കോടതിയെ സമീപിച്ചത്.

വിദേശയാത്രയ്ക്കുള്ള മൗലികാവകാശം കാരണം കാണിക്കൽ നോട്ടീസിന്റെ പേരിൽ മാത്രം നിഷേധിക്കാനാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു.പാസ്‌പോർട്ടിൽ ജനനസ്ഥലം തെറ്റായി രേഖപ്പെടുത്തിയതും മറ്റ് തിരിച്ചറിയൽ രേഖകളിലെ വൈരുദ്ധ്യങ്ങളുമാണ് യാത്ര തടയാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചെന്നൈ റീജിയണൽ പാസ്‌പോർട്ട് ഓഫീസ് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ദാസ് മറുപടി നൽകിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ ആരോപിച്ചു.അതേസമയം, ദാസിന്റെ പാസ്‌പോർട്ട് നിലവിൽ റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും നോട്ടീസിന് മറുപടി നൽകുകയാണ് വേണ്ടതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

പാസ്‌പോർട്ടിലെ വിവരങ്ങളുമായി ബന്ധപ്പെട്ട് പുതുച്ചേരി പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.വാദങ്ങൾക്കുശേഷം കേസ് ഡിസംബർ 9-ലേക്ക് മാറ്റി. ദാസിന്റെ പശ്ചാത്തലവും പാസ്‌പോർട്ട്, ആധാർ രേഖകളും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയിൽ മദ്രാസ് ഹൈക്കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.