KND-LOGO (1)

വിവരങ്ങൾ ചോർത്താനാകാത്ത ക്വാണ്ടം കമ്യൂണിക്കേഷൻ; ഇന്ത്യയുടെ 5.56 കി.മീ പരീക്ഷണം വിജയം

തിരുവനന്തപുരം: വിവരങ്ങൾ ചോർത്തുന്നത് ഏറെ ദുഷ്കരമാക്കുന്ന ക്വാണ്ടം കമ്യൂണിക്കേഷൻ രംഗത്ത് ഇന്ത്യ നിർണായക മുന്നേറ്റം നടത്തി. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയത്തിന് കീഴിലെ ബിസാഗ്-എൻ, ഐ.ഐ.ടി. ഗാന്ധിനഗർ, ബെംഗളൂരു ആസ്ഥാനമായ ക്യുനു ലാബ്സ് എന്നിവ ചേർന്ന് നടത്തിയ 5.56 കിലോമീറ്റർ ദൂരത്തിലുള്ള ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷൻ (QKD) പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. സെക്കൻഡിൽ 230–260 ബിറ്റ് നിരക്കിൽ സുരക്ഷിത ആശയവിനിമയം സാധ്യമാക്കാനും പരീക്ഷണത്തിൽ കഴിഞ്ഞു.ഫോട്ടോണുകളെ അടിസ്ഥാനമാക്കിയുള്ള ക്വാണ്ടം ആശയവിനിമയത്തിൽ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയും. സൈനിക രഹസ്യങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന വിവരങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനാണ് സാങ്കേതികവിദ്യ പ്രധാനമായും ലക്ഷ്യമിടുന്നത്. അടുത്ത ഘട്ടമായി ഉപഗ്രഹം വഴിയുള്ള ക്വാണ്ടം ആശയവിനിമയ സംവിധാനത്തിലേക്ക് ഇന്ത്യ നീങ്ങുകയാണ്. ഐ.എസ്.ആർ.ഒ. ഇതിനായി ക്വാണ്ടം ടെക്നോളജി ഡെമോൺസ്ട്രേഷൻ പേലോഡ് ഉൾപ്പെടെയുള്ള പരീക്ഷണങ്ങൾ ഒരുക്കുന്നുണ്ട്. നവംബറിൽ ലക്ഷ്യമിടുന്ന ടി.ഡി.എസ്.-01 ഉപഗ്രഹ വിക്ഷേപണത്തിനൊപ്പം ഈ പേലോഡും ഉൾപ്പെടുത്താനാണ് പദ്ധതി. തുടർന്ന് ക്വാണ്ടം ആശയവിനിമയ ഉപഗ്രഹം വിക്ഷേപിക്കാനുള്ള നീക്കത്തിലേക്ക് കടക്കും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.