നടി അഹാന കൃഷ്ണയും നിമിഷ് രവിയും സെപ്റ്റംബർ 13ന് വിവാഹിതരായ ചടങ്ങിന്റെ മനോഹരമായ വീഡിയോ അഹാന പങ്കുവെച്ചു. “അവനും ഞാനും, ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ ആ മരവും” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വള്ളത്തിലാണ് അഹാന വിവാഹവേദിയിലെത്തിയത്. അടുത്ത സുഹൃത്തായ നടൻ ദുൽഖർ സൽമാൻ ചടങ്ങിന്റെ അവതാരകനായി. ഗോവിന്ദ് വസന്തയാണ് വിവാഹത്തിന് സംഗീതം ഒരുക്കിയത്. ഇരുവരുടെയും ആദ്യ ഗാനമായ ‘തോന്നൽ’ന്റെ വിവാഹ വേർഷനാണ് ചടങ്ങിൽ ഉപയോഗിച്ചത്. ഒരു മരത്തിന് കീഴിൽ വിവാഹിതയാകണമെന്നത് ഏറെക്കാലത്തെ സ്വപ്നമായിരുന്നെന്നും അഹാന കുറിപ്പിൽ വ്യക്തമാക്കി. വിവാഹ വേദിയായ താജ് ഗ്രീൻ കോവ് ഉൾപ്പെടെ ചടങ്ങിനായി പ്രവർത്തിച്ച വിവിധ ടീമുകൾക്കും അഹാന നന്ദി അറിയിച്ചു.



