വെടിയുണ്ടകൾ ശരീരത്തിൽ തുളച്ചുകയറിയിട്ടും പിന്മാറാതെ ധീരമായി പോരാടിയ ഇന്ത്യൻ സൈന്യത്തിന്റെ നായ ‘ടൈസന്’ രാഷ്ട്രപതിയുടെ ആദരം. ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ നടന്ന ഓപ്പറേഷനിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്താനും മൂന്ന് ഭീകരരെ വധിക്കാൻ സൈന്യത്തെ സഹായിക്കാനും ടൈസന് സാധിച്ചു. ഗുരുതരമായി പരിക്കേറ്റെങ്കിലും ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യത്തോടെ തിരിച്ചെത്തിയ ടൈസന് സ്വാതന്ത്ര്യദിനത്തിൽ ‘മെൻഷൻ ഇൻ ഡിസ്‌പാച്ചസ്’ ബഹുമതി ലഭിച്ചു. രാജ്യത്തിന്റെ സൈനിക ബഹുമതി ലഭിക്കുന്ന ഈ വർഷത്തെ പട്ടികയിലെ ഏക മൃഗയോദ്ധാവാണ് ടൈസൻ.



