ബുധനാഴ്ച പുലർച്ചെ മുംബൈയിലെ കുർളയിലെ അശോക്‌നഗർ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ ആറ് പേർ മരിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മണ്ണിടിച്ചിലിൽ നാലോ അഞ്ചോ പേർ കൂടി കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ബിഎംസി, എൻഡിആർഎഫ്, പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഴയെ തുടർന്ന് മുംബൈയിലെ വിമാന, റോഡ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.



