ഗൂഗിളിന്റെ 2026ലെ ‘ഗൂഗിൾ പ്ലേ ആക്സിലറേറ്റർ ഇന്ത്യ’ പ്രോഗ്രാമിലേക്ക് രാജ്യത്തെ 20 സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുത്തു. മൂന്ന് മാസം നീളുന്ന പ്രോഗ്രാമിലൂടെ AI സംയോജനം, ആപ്പ് ഗുണനിലവാരം, സുരക്ഷ, ബിസിനസ് വളർച്ച തുടങ്ങിയ മേഖലകളിൽ സ്റ്റാർട്ടപ്പുകൾക്ക് വിദഗ്ധ സഹായവും മാർഗനിർദേശവും ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവയിൽ OTT, ഗെയിമിംഗ്, എഡ്‌ടെക്, ഹെൽത്ത്‌ടെക്, അഗ്രിടെക്, ഫിൻടെക്, ഫാഷൻ, ഡിജിറ്റൽ വെൽബീയിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുണ്ട്. ചൗപാൽ, ചെന്നൈ ഗെയിംസ്, ഡൽവോയ്, ഫ്രണ്ടിയർ മാർക്കറ്റ്സ്, GAPE Labs, Grape, HeyDoc AI, Kisanwala, Lingopanda, LUZO, Machaxi, MetaShot, MindYourLogic Studios, MrMed, Plutus Labs, Regain, Swipe, UrbanPro, Zave AI, ZET എന്നിവയാണ് 2026ലെ പട്ടികയിലെ 20 സ്റ്റാർട്ടപ്പുകൾ.



