KND-LOGO (1)

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല; പൈലറ്റ് പദ്ധതിക്ക് സുപ്രീംകോടതി നിര്‍ദേശം

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട പൈലറ്റ് പദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും (Insurance Regulatory and Development Authority of India) സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങളില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് ഉറപ്പാക്കുന്നതിനായാണ് ഈ നിര്‍ദേശം. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, പി.കെ. മിശ്ര എന്നിവരടങ്ങിയ ബെഞ്ച്, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താന്‍ സാങ്കേതികവിദ്യ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചു.ഇന്‍ഷുറന്‍സ് ഡേറ്റാബേസിനെ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ (ANPR) ക്യാമറകളുമായി ബന്ധിപ്പിച്ച് ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് സ്വമേധയാ ഇ-ചലാന്‍ നല്‍കുക, ട്രാഫിക് പൊലീസിന് പരിശോധനയ്ക്കായി ഹാന്‍ഡ്‌ഹെല്‍ഡ് ഉപകരണങ്ങള്‍ നല്‍കുക, പഴയ അപകട നഷ്ടപരിഹാര കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവച്ചു. രാജ്യത്തെ ഏകദേശം 56 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.അതേസമയം, പുതിയ വാഹനങ്ങള്‍ക്കുള്ള നിര്‍ബന്ധിത തേഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സിന്റെ കാലാവധിയും സുപ്രീംകോടതി വര്‍ധിപ്പിച്ചു. പുതിയ കാറുകള്‍ക്ക് ഇനി നാല് വര്‍ഷത്തെയും ഇരുചക്ര വാഹനങ്ങള്‍ക്ക് ആറു വര്‍ഷത്തെയും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാകും. നിലവില്‍ കാറുകള്‍ക്ക് മൂന്ന് വര്‍ഷവും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷവുമാണ് നിര്‍ബന്ധിത ഇന്‍ഷുറന്‍സ് കാലാവധി. റോഡ് സുരക്ഷയും അപകടബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതും മുന്‍നിര്‍ത്തിയാണ് കാലാവധി വര്‍ധിപ്പിച്ചതെന്ന് കോടതി വ്യക്തമാക്കി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.