KND-LOGO (1)

ഇന്ത്യൻ റെയിൽവേ ബംഗളൂരു–എറണാകുളം റൂട്ടിൽ പ്രത്യേക പ്രതിവാര എക്സ്പ്രസ് സർവീസ് പ്രഖ്യാപിച്ചു.

ഓണക്കാലത്തെ യാത്രാതിരക്ക് കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേ ബംഗളൂരു–എറണാകുളം റൂട്ടിൽ പ്രത്യേക പ്രതിവാര എക്സ്പ്രസ് സർവീസ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 6 വരെ സർവീസ് നടത്തും. ഞായറാഴ്ച രാത്രി 11.10ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45ന് ബംഗളൂരുവിലെത്തും. മടക്കയാത്രയിൽ തിങ്കളാഴ്ച വൈകിട്ട് 4ന് ബംഗളൂരു എസ്.എം.ടി.വി.ടി.യിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 5.45ന് എറണാകുളത്തെത്തും. ആലുവ, തൃശ്ശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം, കുപ്പം, ബംഗാർപേട്ട, കൃഷ്ണരാജപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുള്ള ട്രെയിനിൽ 2nd AC, 3rd AC, 3rd AC ഇക്കോണമി, സ്ലീപ്പർ, ജനറൽ വിഭാഗങ്ങളിലായി 20 കോച്ചുകളുണ്ട്. ഓണക്കാലത്തെ യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന ഈ സ്പെഷൽ ട്രെയിനിലേക്കുള്ള ടിക്കറ്റുകൾ ഐആർസിടിസി ആപ്പിലൂടെയും റിസർവേഷൻ കൗണ്ടറുകളിലൂടെയും ലഭ്യമാണ്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.