KND-LOGO (1)

സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ അഖിൽ മാരാർ

ദില്ലിയിൽ സമരം നടത്തുന്ന സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ അഖിൽ മാരാർ രംഗത്തെത്തി. സത്യത്തിനും ധർമത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് പിന്തുണ നൽകണമെന്നും അധികാരം ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ആരെങ്കിലും ശ്രമിച്ചാൽ അതിനെതിരെ ശബ്ദമുയർത്തണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധകാലത്ത് താൻ എഴുതിയ കവിത പങ്കുവെച്ച അഖിൽ, അത് ഇപ്പോൾ സിജെപിയുടെ സമരത്തിനും ബാധകമാണെന്ന് പറഞ്ഞു. പിണറായി വിജയന്റെ പൊലീസ് തനിക്കെതിരെ രണ്ട് കേസുകൾ എടുത്തിട്ടുണ്ടെന്നും ഒരു കേസിൽ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നുവെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഭരണകൂടം ഏതായാലും നീതിക്കായി പോരാടണമെന്നതാണ് തന്റെ നിലപാടെന്നും വ്യക്തമാക്കി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.