KND-LOGO (1)

അർദ്ധരാത്രി വയോധികയെ വീട് കയറി ആക്രമിച്ചു

പോത്തൻകോട് ചന്തവിളയിൽ അർദ്ധരാത്രി വയോധികയെ വീട് കയറി ആക്രമിച്ചു വീടും കടയും തകർത്തുചന്തവിള കുറട്ടൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം ലീല (62) യെ ആണ് രാത്രിയിലെത്തിയ ഒരുകൂട്ടം പേർ ആക്രമിച്ചത്വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ലീലയെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന അക്രമികളാണ് ശരീരമാസകലം കമ്പി വടികൊണ്ട് മർദ്ദിച്ചത്മർദ്ദനത്തിൽ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റുമകൻ മരിച്ച ശേഷം ഒറ്റയ്ക്ക് ജീവിക്കുകയായിരുന്ന ലീല വീട്ടിനു മുന്നിൽ ചെറിയൊരു കടയിട്ട് പച്ചക്കറികളും മറ്റും വിറ്റാണ് ജീവിച്ചിരുന്നത്ഈ കടയും അക്രമികൾ തകർത്തു പച്ചക്കറികളും മറ്റും മറ്റൊരു പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞുവെളുപ്പിന് ഒരു മണിയോടെയാണ് അക്രമം നടന്നതെന്ന് ലീല പറയുന്നുവെളുപ്പിന് 5 മണിയോടെ പരിക്കേറ്റ ലീല വീട്ടിൽ നിന്നും ഇഴഞ്ഞ് വഴിയിൽ എത്തി കിടക്കുകയായിരുന്നു അങ്ങനെയാണ് നാട്ടുകാർ വിവരമറിഞ്ഞത്നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോത്തൻകോട് പോലീസ് സ്ഥലത്തെത്തികൗൺസില നേതൃത്വത്തിൽ 108 ആംബുലൻസ് വിളിച്ചു ലീലയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിഇവർക്ക് അയൽവാസികളുമായി തർക്കം ഉണ്ടായിരുന്നുഇന്നലെ അയൽവാസിയായ സ്ത്രീയെ ലീല തടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചിരുന്നുഇതിന് പോത്തൻകോട് പോലീസ് കേസെടുത്തിരുന്നുഅക്രമികൾക്കായി പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.