കല്ലമ്പലം നാവായിക്കുളത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു.സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ബസ് റൂട്ട് നോക്കുന്നതിനായി കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന അയിരൂർ എംജിഎം സ്കൂളിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. നാവായിക്കുളം തട്ടുപാലത്തിനു റോഡിന് വശത്തായി പാർക്ക് ചെയ്തിരുന്ന ട്രെയിനിന്റെ പിന്നിലാണ് നിയന്ത്രണംവിട്ട ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. സ്കൂൾ ബസ്സിൽ ഡ്രൈവർ ഉൾപ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്. ഇവർ അനധ്യാപകരാണ്. പരിക്കേറ്റവരെ ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന സ്കൂൾ ബസിന്റെ ഡ്രൈവർ കല്ലമ്പലം സ്വദേശി ഷാജി മരണപ്പെട്ടു. മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്.



