ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബ് പറഞ്ഞു, എൻഡിഎയ്ക്ക് കേരളത്തിൽ അധികാരം നേടാൻ സാധ്യതയുണ്ടെന്ന്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിയാകാനാണ് സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി.80 മണ്ഡലങ്ങളിൽ ശക്തമായ ത്രികോണമത്സരം നടക്കുകയാണെന്നും, മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് എൻഡിഎയിൽ യാതൊരു തർക്കവുമില്ലെന്നും സാബു ജേക്കബ് പറഞ്ഞു. തീരുമാനം കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെയായിരിക്കും ഉണ്ടാകുക.തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനി നാല് ദിവസം മാത്രം ബാക്കിയുള്ളതിനാൽ എല്ലാ മുന്നണികളും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അവസാനഘട്ട പ്രചാരണത്തിൽ സജീവമാകും.യുഡിഎഫ് ശബരിമല സ്വർണക്കൊള്ള, സിപിഎം–ബിജെപി ഡീൽ ആരോപണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി പ്രചാരണം നടത്തും. മറുവശത്ത് എൽഡിഎഫ് വയനാട് ഫണ്ട് വിവാദം ചൂണ്ടിക്കാട്ടി പ്രതിരോധം തീർക്കുകയും സർക്കാരിന്റെ വികസന നേട്ടങ്ങൾ മുന്നോട്ട് വെക്കുകയും ചെയ്യും.അവസാന ദിവസങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലായിരിക്കും താരപ്രചാരകരുടെ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുക.



