കോവളം വാഴമുട്ടം ജങ്ഷന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ മാലിന്യ ശേഖരണ സ്ഥാപനം പൂട്ടണം എന്ന ആവശ്യവുമായി നാട്ടുകാർ. 2 വർഷത്തോളം ആയി സ്ഥാപനം പ്രവർത്തിക്കുന്നു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യം ഉൾപ്പെടെ ഇവിടെ കൊണ്ട് ഇടുന്നുണ്ട്. ഇവിടുന്ന് പിന്നീട് ലോറികളിൽ കയറ്റി കൊണ്ട് പോകുമെന്നാണ് അറിയുന്നത്. കുന്നുകൂടി കിടക്കുന്ന മാലിന്യ കൂമ്പാരത്തിൻ്റെ ഇടയിൽ 5,3 വയസ്സുള്ള കുഞ്ഞുങ്ങളുമായി അസം സ്വദേശികൾ താമസിക്കുന്നു. മാലിന്യ പാക്കറ്റുകൾ റോഡിലേക്ക് മറിഞ്ഞു ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. തിരുവനന്തപുരം നഗരസഭ തിരുവല്ലം ഡിവിഷനിൽ ആണ് സ്ഥലം. കൗൺസിലർമാരായ സത്യവതി, ഗോപകുമാർ, വയൽക്കര രതീഷ് തുടങ്ങിയവർ സ്ഥലത്ത് എത്തി. ഹെൽത്ത് ഇൻസ്പെക്ടർ മാർ അടങ്ങുന്ന നഗരസഭ ജീവനക്കാർ , കോവളം പോലീസ് തുടങ്ങിയവർ സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു. സ്ഥാപന ഉടമയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയമായി.



