KND-LOGO (1)

വനിത ദിനാഘോഷ പരിപാടി. “നേടുവാനായി നൽകുക” എന്നതായിരുന്നു ഇത്തവണത്തെ മുദ്രാവാക്യം

കാട്ടാക്കട സിൽവർ ജൂബിലി ലോ കോളേജിന്റെ നേതൃത്വത്തിൽ വനിതാദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വനിതകളുടെ ശാക്തീകരണവും എല്ലാ മേഖലകളിലും സ്ത്രീക്ക് തുല്യമായ സ്ഥാനം നൽകണമെന്ന ഓർമപ്പെടുത്തലും കൂടിയായിരുന്നു വനിത ദിനാഘോഷ പരിപാടി. “നേടുവാനായി നൽകുക” എന്നതായിരുന്നു ഇത്തവണത്തെ മുദ്രാവാക്യം. പരിപാടിയുടെ ഭാഗമായി ഫ്ലാഷ് മോബും സ്കിറ്റും അവതരിപ്പിച്ചു. ആര്യനാട്, നെടുമങ്ങാട്, വെള്ളനാട്, പൂവച്ചൽ, കാട്ടാക്കട എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത് കെഎസ്ആർടിസി ട്രാവൻകൂർ ടെക്നോളജിയുടെ സഹായത്തോടെ കുട്ടികൾക്ക് യാത്രയ്ക്കായി ഒരു ബസ്സ് വിട്ടു നൽകിയിരുന്നു. വനിതാ ക്ലബ്ബിന്റെ മേധാവി ഡോക്ടർ ഗീതു വിജയൻറെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. അസിസ്റ്റൻറ് പ്രൊഫസറും വനിതാ ക്ലബ്ബിൻറെ ചുമതലക്കാരിയുമാണ് ഡോക്ടർ ഗീതു വിജയൻ അധ്യാപകരായ കിളിയൂർ വിജയകുമാർ, ശാലിനി ,അനുജ അജയൻ,ലിൻസി സോളമൻ,പ്രോഗ്രാം കോഡിനേറ്റർ ശ്രീകല ,ശ്രീലക്ഷ്മി,കരിഷ്മ ,ഹരിഗോവിന്ദ്, സൂര്യ ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആൽഫ്രഡ് വിൽസൺഎന്നിവരും പരിപാടിയുടെ ഭാഗമായി. പൂവച്ചൽ പഞ്ചായത്തിലെ പ്രോഗ്രാം, പഞ്ചായത്ത് പ്രസിഡണ്ട് അമല ടീച്ചർ ഉദ്ഘാടനം ചെയ്തു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.