KSRTC ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചുപോത്തൻകോട് വെഞ്ഞാറമൂട് റോഡിൽ KSRTC ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചുകോലിയക്കോട് സ്വദേശിനി ഗംഗ (38) ആണ് മരിച്ചത്. സ്കൂട്ടറിന് പിന്നിലിരുന്ന മകൻ അമർനാഥ് (17) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.പോത്തൻകോട് ഭാഗത്തുനിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ കോലിയക്കോടിന് സമീപത്ത് വലതുവശത്തേക്ക് തിരിയുന്നതിനിടെ KSRTC ബസ് സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് മുന്നോട്ട് നീങ്ങി എതിരേ വന്ന കാറിൽ ഇടിച്ചുകാറിനും ബസിനും ഇടയിൽ സ്കൂട്ടർ കുടുങ്ങുകയുമായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഗംഗയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. റോഡിൽ നിന്ന് വീട്ടിലേക്ക് തിരിയുന്നതിനായി ഇൻഡിക്കേറ്റർ നൽകി സ്കൂട്ടർ നിർത്തി തിരിയുന്നതിനിടെയാണ് പിന്നിൽ നിന്നെത്തിയ KSRTC ബസ് ഇടിച്ചത്



