പുനലാലിൽ വീട്ടിൽ കവർച്ച; 10 പവൻ സ്വർണം നഷ്ടംആര്യനാട് (പുനലാൽ): വീട്ടിൽ ആളില്ലാത്ത സമയത്ത് നടന്ന കവർച്ചയിൽ പത്ത് പവനോളം സ്വർണാഭരണങ്ങളും പണവും കവർന്നെടുത്തു. ആര്യനാട് പഞ്ചായത്തിലെ പുനലാൽ പുതുമംഗലം എ.എൻ ഭവനിൽ അനൂപ്–നിവ്യ രാജ് ദമ്പതികളുടെ വീടിലാണ് സംഭവം.ഇന്നലെ സന്ധ്യയോടെയാണ് മോഷണം നടന്നത്. ഏകദേശം ഒരു മണിക്കൂർ ഇടവേളയ്ക്കുള്ളിലാണ് കവർച്ച നടന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മെഡിക്കൽ കോളേജിൽ താൽക്കാലിക ജീവനക്കാരനായ അനൂപ് ഭാര്യയെയും കുട്ടികളെയും ഒറ്റശേഖരമംഗലത്തെ ബന്ധുവീട്ടിൽ എത്തിക്കാൻ പോയ സമയത്തായിരുന്നു സംഭവം. രാത്രി എട്ടുമണിയോടെ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തുകയും മോഷണ വിവരം അറിയുകയും ചെയ്തത്.ബെഡ്റൂമിലെ രണ്ട് അലമാരകളും കുത്തിത്തുറന്ന നിലയിലായിരുന്നു. ഭാര്യയുടെ മൂന്ന് പവൻ താലിമാല, ചുട്ടി, ഇയർചെയിൻ, കുഞ്ഞിന്റെ നൂലുകെട്ടിനിടെ ലഭിച്ച പത്ത് മോതിരങ്ങൾ, ബ്രേസ്ലെറ്റ്, രണ്ട് വളകൾ, വെള്ളി കൊലുസ്, മകന്റെ ഒരു ബ്രേസ്ലെറ്റും ഒരു മാലയും ഉൾപ്പെടെ ഏകദേശം പത്ത് പവനോളം സ്വർണാഭരണങ്ങളാണ് നഷ്ടമായത്. കൂടാതെ അലമാരയിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപയും കവർന്നെടുത്തു.സംഭവം അറിഞ്ഞ ഉടൻ ആര്യനാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് എസ്.എച്ച്.ഒ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
തീവെട്ടി ബാബുമോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയിൽ.സംസ്ഥാനത്തുടനീളം 120 തിലധികം മോഷണ കേസുകളിൽ പ്രതിയായ തീവെട്ടി ബാബു ആണ് മംഗലപുരം പൊലീസിൻ്റെ പിടിയിലായത്.ഇന്നലെ രാത്രി തിരുവനന്തപുരം കണിയാപുരം കൈപ്പള്ളിയിലെ ഒരു വീട്ടിൽ മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്രാത്രിയിൽ വീടിൻ്റെ മുൻ വാതിൽ പൊളിച്ച് അകത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നുവീട്ടുകാർ ഉടൻ സമീപവാസികളെ വിവരമറിയിച്ചുനാട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തിയപ്പോഴാണ് ഇരുളിൽ പതിയിരുന്ന ബാബുവിനെ കണ്ടെത്തിയത്തുടർന്ന് വിവരം മംഗലപുരം പൊലീസിനെ അറിയിച്ചുപോലീസ് എത്തി ബാബുവിനെ കസ്റ്റഡിയിലെടുത്തുതുടർന്നുള്ള ചോദ്യം ചെയ്യലിലാണ് തീവെട്ടി ബാബു ആണെന്ന് തിരിച്ചറിഞ്ഞത്.കൊല്ലം പൂതക്കുളം സ്വദേശിയായ ബാബുവിന് കേരളത്തിലെ എല്ലാ ജില്ലകളിലും മോഷണത്തിന് കേസുകളുണ്ട്കഴിഞ്ഞ ഒക്ടോബറിൽ പരിയാരം മെഡി.കോളേജിൽ വച്ച് പൊലീസ് കസ്റ്റഡിയിൽ നിന്നും ഇയാൾ രക്ഷപ്പെട്ടിരുന്നുമണിക്കൂറുകൾക്കുള്ളിൽ പിടികൂടിയെങ്കിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങി വീണ്ടും മോഷണം ആരംഭിച്ചുമുൻപ് വക്കീൽ ഗുമസ്തനായിരുന്നതിനാൽ കേസുകൾ എല്ലാം സ്വയം വാദിക്കുന്നതാണ് ഇയാളുടെ രീതിഒരു കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം മറ്റൊരു ജില്ലയിലേക്ക് പോയി കുറച്ചുകാലം അവിടെത്തങ്ങി നിരവധി മോഷണങ്ങൾ നടത്തുന്നതാണ് ഇയാളുടെ രീതികോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു



