KND-LOGO (1)

60 ദിവസം കൊണ്ട് ബഹിരാകാശത്ത് നെൽകൃഷി

ബഹിരാകാശ പരീക്ഷണംചൈനയുടെ ടിയാൻഗോങ്ങ് ബഹിരാകാശ നിലയത്തിൽ നടത്തിയ നെൽകൃഷി പരീക്ഷണം പുതിയ നേട്ടമായി മാറുകയാണ്. ചൈനയുടെ ഷെൻഗോ-3 (Shenzhou-3) ദൗത്യത്തിന്റെ ഭാഗമായി 2026 മേയ് 24ന് നെൽവിത്തുകൾ നേരിട്ട് ബഹിരാകാശ നിലയത്തിലെത്തിച്ച് അവിടെവെച്ചുതന്നെ മുളപ്പിക്കുകയായിരുന്നു. മുൻ ദൗത്യങ്ങളിൽ ഭൂമിയിൽ മുളപ്പിച്ച ചെടികളാണ് ബഹിരാകാശത്തേക്ക് കൊണ്ടുപോയിരുന്നത് എന്നതിൽനിന്ന് വ്യത്യസ്തമായ രീതിയാണിത്.2022ൽ ടിയാൻഗോങ്ങിൽ നടത്തിയ നെൽകൃഷി പരീക്ഷണത്തിന് വിളവെടുപ്പിന് 120 ദിവസം വേണ്ടിവന്നിരുന്നു. എന്നാൽ ഇത്തവണ വെറും 60 ദിവസം, അതായത് രണ്ട് മാസം കൊണ്ടാണ് നെൽകൃഷി പൂർത്തിയാക്കി വിളവെടുത്തത്. മൈക്രോഗ്രാവിറ്റി സാഹചര്യത്തിൽ ചെടികളുടെ വളർച്ചയെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഈ വേഗത്തിലുള്ള വളർച്ചയും വിളവെടുപ്പും ഏറെ പ്രാധാന്യമുള്ളതാണ്.വിളവെടുപ്പിന് ശേഷം ലഭിച്ച 59 പുതിയ നെൽവിത്തുകൾ ഭൂമിയിലേക്ക് തിരികെ എത്തിച്ച് ശാസ്ത്രജ്ഞർ വിശദമായ പഠനം നടത്തുകയാണ്. ബഹിരാകാശ സാഹചര്യങ്ങളിൽ വളർന്നതിന്റെ ഫലമായി വിത്തുകളുടെ ജനിതക ഘടനയിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.അതോടൊപ്പം, മൈക്രോഗ്രാവിറ്റിയിൽ വളരുന്ന നെൽച്ചെടികൾ ഭൂമിയിലെ സാഹചര്യങ്ങളിലെ ചെടികളിൽനിന്ന് എങ്ങനെ വ്യത്യാസപ്പെടുന്നു, അവയുടെ പോഷകഗുണങ്ങളിൽ മാറ്റമുണ്ടാകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പഠിക്കുന്നുണ്ട്. കൊയ്തെടുത്ത ചെടികളുടെ വേരുകളിൽനിന്ന് വീണ്ടും തളിരുകൾ വളർത്തി പുതിയ വിളവ് നേടാനാകുമോ എന്നതും ചൈനയുടെ പുതിയ പരീക്ഷണങ്ങളിൽ ഉൾപ്പെടുന്നു.ദീർഘകാല ബഹിരാകാശ ദൗത്യങ്ങളാണ് ഈ ഗവേഷണത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രകളിൽ ബഹിരാകാശ യാത്രികർക്ക് ആവശ്യമായ ഭക്ഷണം ബഹിരാകാശത്തുതന്നെ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന സ്വയംപര്യാപ്തമായ സംവിധാനങ്ങൾ വികസിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം. വിജയകരമായാൽ, ഭൂമിയിൽനിന്നുള്ള ഭക്ഷ്യവിതരണത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഭാവിയിലെ ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്ക് കൂടുതൽ സ്വയംപര്യാപ്തത കൈവരിക്കാനും ഇത് സഹായിക്കും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.