KND-LOGO (1)

ഓപ്പണ്‍ എഐയ്ക്ക് മറുപടി, 4കെ യില്‍ AI വീഡിയോ നിര്‍മിക്കുന്ന Veo 2 അവതരിപ്പിച്ച് ഗൂഗിള്‍

ഓപ്പൺ എഐ അടുത്തിടെ അവതരിപ്പിച്ച വീഡിയോ ജനറേഷൻ ടൂളായ സോറ ടർബോയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഗൂഗിളിന്റെ എഐ വീഡിയോ ജനറേറ്റിങ് മോഡലായ വിയോയുടെ രണ്ടാം പതിപ്പ് കമ്പനി പുറത്തിറക്കി. 4കെ റെസലൂഷനിലുള്ള വീഡിയോകൾ നിർമിക്കാൻ ഇതിന് സാധിക്കും. ഒപ്പം ഇമേജ് ജനറേറ്റീവ് എഐ മോഡലായ ഇമേജനൻ 3 യും ഗൂഗിൾ പുറത്തിറക്കി. എന്നാൽ ഇമേജൻ 3 യും വിയോ 2 ഉം നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല.ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ സോഷ്യൽ മീഡിയാ പോസ്റ്റിലാണ് പുതിയ എഐ മോഡലുകൽ അവതരിപ്പിച്ചത്. നിലവിൽ ഗൂഗിൾ ലാബ്സിന്റെ വിഡിയോ എഫ്എക്സ് വഴി തിരഞ്ഞെടുത്ത വിപണികളിൽ മാത്രമാണ് വിയോ 2 ലഭിക്കുക. ഇമേജ് എഫ്എക്സ് വഴി 100 ൽ ഏറെ രാജ്യങ്ങളിൽ ഇമേജൻ 3 യുടെ കഴിവുകൾ പ്രയോജനപ്പെടുത്താം.വിവിധ വിഷയങ്ങളിലും സ്റ്റൈലുകളിലും ഉയർന്ന നിലവാരമുള്ള വീഡിയോകൾ നിർമിക്കാൻ കഴിവുള്ള വിയോ 2, സോറ ടർബോ, മെറ്റ മൂവി ജെൻ, ക്ലിങ് വി1.54, മിനി മാക്സ് എന്നിവയെക്കാൾ മികവുള്ളതാണെന്ന് ഗൂഗിൾ അവകാശപ്പെടുന്നു.അതേസമയം ഭാവിയിൽ യൂട്യൂബ് ഷോർട്സ് പോലുള്ള ഉത്പന്നങ്ങളിൽ വിയോ 2 ഉൾപ്പെടുത്താൻ ഗൂഗിളിന് പദ്ധതിയുണ്ട്. വിയോ 2, ഇമേജൻ 3 എന്നിവയ്ക്കൊപ്പം ഇമേജൻ 3 യുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന വിസ്ക് (Whisk) എന്ന ടൂളും ഗൂഗിൾ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ എഐ ഉപയോഗിച്ച് പുനർനിർമിക്കേണ്ട ചിത്രത്തിൽ വേണ്ട സബ്ജക്ടും, പശ്ചാത്തലവും അത് ഏത് രീതിയിൽ വേണമെന്നുമുള്ള നിർദേശങ്ങളും ഉപഭോക്താവിന് നൽകാനാവും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.