KND-LOGO (1)

12000 നർത്തകർ, 550 ​ഗുരുക്കന്മാർ, ദൈർഘ്യം 8 മിനിറ്റോളം; ഗിന്നസിൽ മുത്തമിട്ട് ദിവ്യ ഉണ്ണിയും സംഘവും

മൃദം​ഗനാദം എന്ന പേരിൽ കഴിഞ്ഞ ദിവസം നടന്ന ഭരതനാട്യം ​ഗിന്നസ് വേൾഡ് റെക്കോർഡിൽ എത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ദിവ്യ ഉണ്ണി കൊറിയോ​ഗ്രാഫി ചെയ്ത നൃത്തത്തിന് ലീഡ് ചെയ്തതും താരം തന്നെയായിരുന്നു. മൃദം​ഗനാദം എന്ന പേരിലാണ് ​ ഒരുകൂട്ടം കലാകാരമ്മാർ ഒന്നിക്കുന്ന ഭരതനാട്യം നടന്നത്. ഒരേസമയം 12000 പേരാണ് ഭരതനാട്യം ചെയ്തത്. കേരളത്തിന് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും മൃദം​ഗനാദം ഭരതനാട്യത്തിൽ പങ്കുകൊണ്ടു. മൃദം​ഗനാദത്തിൽ പങ്കാളികളായ ​ഗുരുക്കന്മാരുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച് വന്നവരാണ് നൃത്തം ചെയ്തത്. ഒരു മാസമായി ഇവര്‍ കുട്ടികളെ റെക്കോര്‍ഡ് ഡാന്‍സ് പഠിപ്പിക്കുന്നുണ്ട്. ചലച്ചിത്ര, സീരിയൽ താരങ്ങളായ ദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും അവരുടെ ശിഷ്യരും മൃദം​ഗനാദത്തിൽ പങ്കാളികളായിരുന്നു.മൃദം​ഗനാദത്തിനായി കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ​ഗാനം എഴുതിയത്. ദീപാങ്കുരന്‍ സംഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് അനൂപ് ശങ്കര്‍ ആണ്. ഭ​ഗവാൻ ശിവന്റെ താണ്ടവത്തെ വർണിക്കുന്ന ​ഗാനമാണിത്. 8 മിനിറ്റ് നീണ്ട റെക്കോർഡ് ഭരതനാട്യം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തത്. പിന്നാലെയായിരുന്നു നൃത്തം അരങ്ങേറിയത്. കല്യാൺ സിൽക്സ് ആണ് നൃത്തവിരുന്നിനായി സാരികൾ നെയ്തു നൽകിയതെന്ന് ദിവ്യ ഉണ്ണി പറഞ്ഞു. 12500 സാരികളാണ് ഈ റെക്കോർഡ് നൃത്തത്തിന് അവർ നെയ്ത്.ഒരുപാട് ഒരുപാട് സന്തോഷം. 12000ത്തോളം കുടുംബാ​ഗങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇന്നിത് സാധ്യമായത്. ഈശ്വരന് നന്ദി. നിങ്ങൾ ഓരോരുത്തരോടും നന്ദി. കുട്ടികൾക്ക് വേണ്ടി അവരുടെ കലയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി അവരെ ഇതിന് വേണ്ടി തയ്യാറാക്കിയ ഓരോ അച്ഛനും അമ്മക്കും എന്റെ പ്രണാമം”, എന്നാണ് ​ഗിന്നസ് റെക്കോർഡ് വാങ്ങിയ ശേഷം ദിവ്യ ഉണ്ണി പറഞ്ഞത്. സാമ്പത്തികമൊന്നും നോക്കാതെ, കലയെ മാത്രം സ്നേഹിച്ചുകൊണ്ട് ഞങ്ങൾക്കൊപ്പം നിന്ന 550ലേറെ ​ഗുരുക്കന്മാർക്ക് എന്റെ പ്രണാമം. നിങ്ങളുടെ പരിശ്രമം കൊണ്ടാണിത് യാഥാർത്ഥ്യമായത്. എല്ലാവരോടും ഒത്തിരി നന്ദി”, എന്നും ദിവ്യ ഉണ്ണി കൂട്ടിച്ചേർത്തു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.