KND-LOGO (1)

ബോക്സ് ഓഫീസില്‍ ലോക റെക്കോര്‍ഡ് ഇട്ട് ചൈനീസ് ചിത്രം : നെസ 2

വിജയചിത്രത്തിന്‍റെ സീക്വല്‍ ലോകസിനിമയില്‍ത്തന്നെ വാര്‍ത്തകള്‍ സൃഷ്ടിച്ച് ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. ഇന്ത്യന്‍ സിനിമയില്‍ നിന്നല്ല, മറിച്ച് ചൈനീസ് സിനിമയില്‍ നിന്നാണ് ആ ചിത്രം.ജിയാഓസി (യു യാങ്) രചനയും സംവിധാനവും നിര്‍വ്വഹിച്ച അനിമേഷന്‍ ചിത്രം നെസ 2 ആണ് ആ​ഗോള ബോക്സ് ഓഫീസിലെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നത്. ചൈനീസ് സിനിമയിലെ ഓള്‍ ടൈം ഹിറ്റ് ലിസ്റ്റില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന നെസയുടെ (2019) രണ്ടാം ഭാ​ഗം ചൈനീസ് പുതുവത്സര ദിനമായ ജനുവരി 29 നാണ് തിയറ്ററുകളില്‍ എത്തിയത്. 59 മില്യണ്‍ ഡോളര്‍ (514 കോടി രൂപ) ആയിരുന്നു ചിത്രത്തിന്‍റെ ഓപണിം​ഗ് കളക്ഷന്‍. ഓപണിം​ഗിലെ ഞെട്ടിക്കല്‍ തുടര്‍ ദിനങ്ങളിലും തുടര്‍ന്നതോടെ ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് ചിത്രം 434 മില്യണ്‍ ഡോളര്‍ (3778 കോടി രൂപ) നേടിയിരുന്നു. ഇപ്പോഴിതാ ആദ്യത്തെ എട്ട് ദിവസങ്ങള്‍ കൊണ്ട് ലോകസിനിമയില്‍ത്തന്നെ ഒരു ബോക്സ് ഓഫീസ് റെക്കോര്‍ഡിന് അര്‍ഹത നേടിയിരിക്കുകയാണ് ഈ ചിത്രം.എട്ട് ദിവസം കൊണ്ട് 754.8 മില്യണ്‍ ഡോളര്‍ ആണ് ചിത്രം ചൈനയില്‍ നിന്ന് നേടിയിരിക്കുന്നത്. അതായത് 6600 കോടി ഇന്ത്യന്‍ രൂപ! ഒരു സിം​ഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു അമിനേഷന്‍ ചിത്രം നേടുന്ന എക്കാലത്തെയും വലിയ കളക്ഷനാണ് ഇത്. ഇതേ ചിത്രത്തിന്‍റെ പ്രീക്വല്‍ ആയിരുന്ന നെസയുടെ റെക്കോര്‍ഡ് ആണ് നെസ 2 തകര്‍ത്തിരിക്കുന്നത്. ഈ വാരാന്ത്യം കൂടി പുന്നിടുമ്പോള്‍ 1 ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ല് ചിത്രം ബോക്സ് ഓഫീസില്‍ പിന്നിടുമെന്നാണ് ട്രേഡ‍് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.80 മില്യണ്‍ യുഎസ് ഡോളര്‍ (696 കോടി രൂപ) മുടക്കുമുതല്‍ ഉള്ള ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ഇതിനകം തന്നെ ബജറ്റിന്‍റെ 9 മടങ്ങില്‍ അധികമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.