മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ പുരസ്കാരസമർപ്പണചടങ്ങിനെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ സുരക്ഷ ക്രമീകരണങ്ങങ്ങളിൽ വീഴ്ച.ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപകാഴ്ച്ചയിലും പങ്കെടുത്ത് മടങ്ങിയ മന്ത്രി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ഔദ്യോഗിക വാഹനം കാത്ത് അഞ്ചുമിനിറ്റിലധികം റോഡിൽ നിന്നു. ഈ സമയം ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിൽ കാർ കാത്തുനിൽക്കുകയായിരുന്നു. സുരേഷ്ഗോപി ഓട്ടോറിക്ഷയിൽ കയറി ഹരിപ്പാട് സുബ്രമണ്യ ഹനുമാൻ ക്ഷേത്രത്തിൽ ഇറങ്ങി പുറത്തുനിന്നുതൊഴുത്തു അവൽ നിവേദ്യം കഴിച്ചപ്പോഴേക്കും വാഹനവ്യൂഹം കുതിച്ചെത്തി.പോലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോൾ കുമരകത്തേക്കുള്ള റൂട്ട് ഓട്ടോ ഡ്രൈവർക്ക് പറഞ്ഞുകൊടുക്കാൻ നീരസത്തോടെ ആവശ്യപ്പെട്ടെങ്കിലുംപിന്നീട് ശാന്തനായി അദ്ദേഹം ശാന്തനായി ഔദ്യോഗിക വാഹനത്തിൽ കുമാരകത്തേക്ക് പോകുകയായിരുന്നു.



