എഡിഎം നവീൻ ബാബുവിന്റെ പത്തനംതിട്ടയിലേക്കുള്ള ട്രാൻസ്ഫർ അപേക്ഷ തടഞ്ഞ് വച്ചത് ആരുടെയോക്കയോ വ്യക്തി താല്പര്യങ്ങളായിരുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി വളരെയേറെ സമ്മർദ്ദം ചെലുത്തിയിട്ടും നടക്കാതിരുന്ന സ്ഥലം മാറ്റം ഒടുവിൽ സിപിഐ സർക്കാർ ജീവനക്കാരുടെ യൂണിയൻ ഇടപെട്ട് തരപ്പെടുത്തി കൊടുത്തുവത്രെ, പക്ഷെ എന്നിട്ടും പത്തു ദിവസത്തോളം ആ ഓർഡർ നടപ്പിലാക്കാതെ പിടിച്ചു വച്ചു, ആർക്കോ വേണ്ടി.



