കൊല്ലം: യുദ്ധത്തെ തോൽപ്പിച്ച സ്നേഹത്തിന്‍റെ കഥയുമായി യുക്രയ്ൻകാരനായ സാഷയും റഷ്യക്കാരിയായ ഒള്യയും കഴിഞ്ഞ ദിവസം കേരളത്തിൽ വിവാഹിതരായി. മൂന്നു വർഷമായി യുദ്ധം തുടരുന്ന റഷ്യയ്ക്കും യുക്രെയ്നും ഇടയില്‍ മൊട്ടിട്ട പ്രണയത്തിന് ഒടുവിൽ കേരളത്തിൽ സാഫല്യം. യുക്രെയ്നിലെ കീവ് സ്വദേശിയായ സാഷയും റഷ്യയിലെ മോസ്കോ സ്വദേശിനിയായ ഒള്യയുമാണ് മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തിൽ വിവാഹിതരായത്. അമൃതാനന്ദമയി ആശ്രമത്തിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു ഇരുവരും. 2019ല്‍ ആണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് സൌഹൃദം പ്രണയമായി ഒഴുകി. രാജ്യങ്ങള്‍ കെട്ടിയ അതിര്‍ത്തികളും ഭേദിച്ച് അവര്‍ സ്നേഹിച്ചു. ഇരുവരുടെയും കുടുംബങ്ങളും കീവിന്‍റെയും ഒള്യയുടെയും സ്നേഗഹം പരസ്പരം മനസിലാക്കി. പക്ഷേ രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ രൂക്ഷമായ യുദ്ധം ഇവർക്കിടയിൽ ആശങ്കയായി പടര്‍ന്നു. അങ്ങനെയാണ് എല്ലാം തുടങ്ങിയ മണ്ണിലേക്ക്, കേരളത്തിലേക്ക് ഇരുവരും 2023 ൽ തിരിച്ചെത്തിയത്. ഒടുവിൽ കഴിഞ്ഞ ദിവസം അമൃതപുരിയില്‍വച്ച് ആഘോഷമായി തന്നെ ഇരുവരുടെയും വിവാഹം നടന്നു. സ്വപ്നം കണ്ട ജീവിതത്തിലേക്ക് അവര്‍ നടന്നു തുടങ്ങി



