KND-LOGO (1)

മുന്നറിയിപ്പുകളല്ല, വേണ്ടത് കൃത്യമായ പ്രവചനം, ഈ നൂറ്റാണ്ടിലും ദുരന്തങ്ങൾ പ്രവചിക്കാനാകുന്നില്ല: മുഖ്യമന്ത്രി

78-ാംമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിലാണ് സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷമിച്ചിരുന്നാൽ മതിയാകില്ലെന്നും അതിജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാടിൻറെ കൂട്ടായ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാകണം ഇത്തവണത്തെ ആഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുവായ മുന്നറിയിപ്പുകള്‍ അല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്. 21ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍ മുൻകൂട്ടി പ്രവചിക്കാൻ രാജ്യത്തിനാകുന്നില്ല.ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നേട്ടങ്ങള്‍ ഉണ്ടെന്നു പറയുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താനാവുന്നില്ല.നാടിന്റെ ഭാവിക്ക് അനുയോജ്യവും പുതിയ തലമുറ ആഗ്രഹിക്കുന്നതുമായ പദ്ധതികൾ നടപ്പിലാക്കണം. ആ നിലയ്ക്കുള്ള സമൂഹത്തിന്റെയാകെ ഉത്തരവാദിത്വ പൂർണമായ ഇടപെടലാണ് വയനാട്ടിൽ നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.