വയനാട്ടിൽ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരുന്നു. മൃതദേഹവശിഷ്ടങ്ങൾ കണ്ടെടുത്ത സൂചിപ്പാറ പരപ്പൻപാറ മേഖലകളിൽ ആയിരിക്കും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും അടങ്ങുന്ന സംഘം പ്രധാനമായും തിരച്ചിൽ നടത്തുക. ഇന്നലെ നടത്തിയ പരിശോധനയിൽ നിരവധി സാധനങ്ങൾ പിടിച്ചെടുത്തു.
അതേസമയം രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് റിക്കവറി ക്യാമ്പ് നടക്കും. മൃതദേഹവശിഷ്ടങ്ങളും, മൃതദേഹങ്ങളും ഇപ്പോഴും ലഭിക്കുന്നതുകൊണ്ട് തെരച്ചിൽ ഉടൻ അവസാനിപ്പിക്കില്ലെന്നാണ് മന്ത്രിമാർ നൽകുന്ന സൂചന. ഇന്ന് ചാലിയാറിൽ വിശദമായ പരിശോധന നടത്തും. മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെ തിരച്ചിൽ.
ഇന്ന് അഞ്ച് സെക്ടറുകളിലായാണ് തെരച്ചിൽ നടക്കുന്നത്. വിവിധ സേന രാവിലെ 7 മണിക്ക് മുണ്ടേരി ഫാം ഏരിയയിൽ നിന്നും ആരംഭിക്കും. ചാലിയാർ മുഴുവൻ വിശദ പരിശോധന നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. പൊതു തെരച്ചിലിന് പ്രദേശവാസികളുടെ മികച്ച പിന്തുണ ലഭിച്ചു. ജനങ്ങളുടെ ആശയം ആണ് ജനകീയ തിരച്ചിലെന്നും വൈകാരിക ബന്ധം ജനകീയ തിരച്ചിലിന് ഉണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.



