KND-LOGO (1)

വിദേശ വനിതയെ ഇടിച്ച് വാഹനം നിർത്താതെ പോയി; 63 കാരിക്ക് ഗുരുതര പരിക്ക്

വിദേശ വനിതയെ ഇടിച്ച് വാഹനം നിർത്താതെ പോയി; 63 കാരിക്ക് ഗുരുതര പരിക്ക് വർക്കല താലൂക്ക് ആശുപത്രിക്ക് സമീപം വിദേശ വനിതയെ വാഹനം ഇടിച്ച് നിർത്താതെ പോയി.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫ്രാൻസ് സ്വദേശിനിയായ 63 കാരിയായ ക്രിസ്റ്റിൻ എമിലിയെന്നെ (Christine Emilienne) ആണ് അപകടത്തിൽപ്പെട്ടത്.ഇരുചക്ര വാഹനത്തിൽ വർക്കല ഭാഗത്തേക്ക് വരുന്നതിനിടെയാണ് ഏതോ വാഹനം ഇടിച്ചതെന്ന് വിവരം. ഇടിച്ച ശേഷം വാഹനം നിർത്താതെ കടന്നുപോയതായി പറയുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തുവെങ്കിലും അവർ തിരുവനന്തപുരംയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്.സംഭവത്തെ തുടർന്ന് വർക്കല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തിൽപ്പെട്ട വാഹനത്തെ കണ്ടെത്തുന്നതിനായി സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.