KND-LOGO (1)

വർഷങ്ങൾക്കുശേഷം കശ്മീരിലെ വീട്ടിലേക്ക് മടങ്ങി കുണാൽ കേമുവിന്റെ കുടുംബം

ബോളിവുഡ് നടൻ Kunal Khemuയുടെ കുടുംബം വർഷങ്ങൾക്കുശേഷം കശ്മീരിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ അനുഭവം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഒരു രാത്രി കൊണ്ട് ഉപേക്ഷിച്ച് പോകേണ്ടിവന്ന ശ്രീനഗറിലെ പഴയ വീട്ടിലെ ഓർമകളാണ് നടന്റെ സഹോദരി കരിഷ്മ കേമു പങ്കുവെച്ച വീഡിയോയിലൂടെ കുടുംബം വീണ്ടും പങ്കുവെച്ചത്. വീടിലേക്കുള്ള വഴികളും കല്ലുകൊണ്ട് നിർമിച്ച പഴയ വീടും കാണിച്ചുകൊണ്ട്, വർഷങ്ങൾക്കുശേഷം സ്വന്തം വേരുകളിലേക്ക് മടങ്ങിയെത്തിയ വികാരനിർഭര നിമിഷങ്ങൾ .മൂന്ന് നിലകളുള്ള ആ വീട് ഇന്ന് പഴയ പ്രൗഢിയുടെ നിഴലായി മാറിയിരിക്കുകയാണ്. തേക്കാത്ത ചുവരുകൾ, പഴക്കം ചെന്ന പെയിന്റിങ്ങുകൾ, വിള്ളലുകൾ വീണ മര ഉപകരണങ്ങൾ എന്നിവ കാലത്തിന്റെ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു.

വിവാഹശേഷം താമസിച്ചിരുന്ന മുറികളും ഭർത്താവിന്റെ സ്റ്റഡി റൂമായിരുന്ന ഇടങ്ങളും കുണാലിന്റെ അമ്മ മകൾക്ക് കാണിച്ചുകൊടുക്കുന്നുണ്ട്. ഓരോ മുറിയും അനവധി ഓർമകൾ തിരികെ കൊണ്ടുവരുന്നതായി അവർ പറയുന്നു. നിലവിൽ വീടിന്റെ പല ഭാഗങ്ങളിലും വാടകക്കാർ താമസിക്കുന്നതായും, ചില മുറികൾ അടച്ചിട്ട നിലയിലാണെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു. കുണാൽ കേമുവിന് ആറര വയസുള്ളപ്പോഴാണ് കുടുംബം കശ്മീർ വിട്ട് മുംബൈയിലേക്ക് കുടിയേറിയത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.