വർക്കല റെയിൽവേ സ്റ്റേഷൻ സമീപത്തെ എ ആർ ലോഡ്ജ് മുറിയിൽ യുവാവ് മരണപ്പെട്ട നിലയിൽ കാണപ്പെട്ടു ബാലരാമപുരം സ്വദേശിയായ വിമൽകുമാറാണ് മരണപ്പെട്ടത് ഇരുപത്തിയെട്ടാം തീയതി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള എ ആർ ലോഡ്ജിൽ റുംമെടുത്തു നാലുദിവസത്തിനുള്ളിൽ പോകും എന്ന് ജീവനക്കാരോട് അറിയിച്ചിരുന്നു നാലുദിവസം കഴിഞ്ഞിട്ടും വിമൽകുമാറിനെ കാണാതായതോടുകൂടി റൂമിന്റെ ഡോറിൽ മുട്ടിയപ്പോൾ ഡോർ തുറക്കാതിരുന്നതിനെ തുടർന്നാണ് ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചത് പോലീസ് ഡോർ ചവിട്ടി തുന്നപ്പോൾ മരിച്ച നിലയിൽ കാണപ്പെട്ടത് ഇക്കഴിഞ്ഞ പതിനൊന്നാം തീയതി വിമൽ കുമാർ ആറ്റിങ്ങലിൽ നിന്നും ബാലരാമപുരത്തേക്ക് ബസ് യാത്ര നടത്തുന്നതിനിടയിൽ സ്ത്രീയെ ശല്യം ചെയ്തു എന്ന് ആരോപിച്ച് മംഗലാപുരം പോലീസിൽ യുവതി പരാതി നൽകിയിരുന്നു യുവതി വിമൽകുമാറിന്റെ ഫോട്ടോ പോലീസിൽ നൽകിയിരുന്നു ഇത് സോഷ്യൽ മീഡിയ വഴി പുറത്തു വന്നതോടുകൂടി മാനസിക സമ്മർദ്ദം തുടങ്ങിയതായി വിമൽ കുമാറിന്റെ അനുജൻ പറഞ്ഞു കഴിഞ്ഞമാസം 28 തിയ്യതി ആറുമണിക്കാണ് വിമൽ കുമാർ വർക്കലയിലെ സ്വകാര്യ ലോഡ്ജിൽ റൂമെടുത്തത് വർക്കല പോലീസ് സ്ഥലത്തെത്തി ഇൻവെസ്റ്റ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നു



