KND-LOGO (1)

പരിക്കേറ്റ് ചികിത്സ തേടി എത്തിയവർ ആശുപത്രിക്കുള്ളിൽ ഡോക്ടറെ വെടിവെച്ചു കൊന്നു; പ്രതികൾക്കായി അന്വേഷണം

പരിക്കേറ്റ് ചികിത്സ തേടി ആശുപത്രിയിലെത്തിയവർ ഡോക്ടറെ വെടിവെച്ചു കൊന്നു. ഡൽഹിയിലെ ജയ്ത്പൂർ ഏരിയയിലൽ കാളിന്ദി കുഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയായിരുന്നു നടക്കുന്ന കൊലപാതകം നടന്നത്.

ഡോക്ടർ ജാവേദ് ആണ് വെടിയേറ്റ് മരിച്ചത്. മുറിവേറ്റതിനെ തുടർന്നാണ് പ്രതികൾ ആശുപത്രിയിൽ എത്തിയത്. ചികിത്സ പൂർത്തിയാക്കിയ ശേഷം ഡോക്ടറെ കാണണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്ന് ഡോക്ടറിന്റെ ക്യാബിനിൽ എത്തി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട രണ്ട് പേരെയും ഇതുവരെ കണ്ടെത്താനായില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇവർ ആരാണെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.