KND-LOGO (1)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപ്പിടിത്തം

തിരുവനന്തപുരം: Government Medical College Thiruvananthapuram ൽ തീപ്പിടിത്തം ഉണ്ടായതായി റിപ്പോർട്ട്. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് സംഭവം ഉണ്ടായത്.ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടാം നിലയിലെ തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) പോർട്ടബിൾ വെന്റിലേറ്റർ മെഷീനിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചതെന്നാണ് വിവരം. ആശുപത്രി ജീവനക്കാർ ഉടൻ ഇടപെട്ട് തീ അണയ്ക്കുകയും മെഷീൻ പുറത്തേക്ക് മാറ്റുകയും ചെയ്തു.സംഭവസമയത്ത് ഏകദേശം 50ഓളം രോഗികൾ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നു. തീ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ എല്ലാ രോഗികളെയും സുരക്ഷിതമായി മറ്റ് വാർഡുകളിലേക്ക് മാറ്റി. അതിനാൽ വലിയ അപകടം ഒഴിവായി.അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെ തുടർന്ന് സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.