KND-LOGO (1)

‘രാത്രിയിൽ മറ്റു യാത്രാ മാർ​ഗങ്ങളില്ലായിരുന്നു, ബസ് എടുത്തുപോയി’; കുന്നംകുളത്ത് നിന്ന് മോഷണം പോയ ബസ് കണ്ടെത്തി

കുന്നംകുളം ബസ് സ്റ്റാൻ്റിൽ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി. ബസിന്റെ പഴയ ഡ്രൈവർ ഷംനാദ് ആണ് ബസ് കടത്തിക്കൊണ്ടുപോയത്. തുടർന്ന് ബസ് ഗുരുവായൂർ മേൽപ്പാലത്തിന് കീഴിൽ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, രാത്രിയിൽ മറ്റ് യാത്രാ മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് ബസ് എടുത്തുകൊണ്ടു പോയതെന്ന് ഡ്രൈവർ പൊലീസിന് മൊഴി നൽകി.

കുന്നംകുളത്തെ പുതിയ ബസ് സ്റ്റാൻഡിലാണ് ബസ് നിർത്തിയിട്ടിരുന്നത്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. പുലർച്ചെ നാലുമണിക്ക് ബസ് സ്റ്റാൻഡില്‍ നിന്നും ഒരാള്‍ ബസ് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

പുലർച്ചെ ബസ് ഉടമ ഷോണി പുതിയ ബസ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസ് എടുക്കാൻ എത്തിയപ്പോഴാണ് ബസ് കാണാതായത്. തുടർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകി. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിൽ മേഖലയിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് പഴയ ഡ്രൈവർ തന്നെ പിടിയിലാവുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.