KND-LOGO (1)

സുഹൃത്തിന് നൽകാൻ നാലര ലക്ഷത്തിന്റെ ബൈക്ക് മോഷ്ടിച്ച  വിദ്യാർത്ഥികൾ പിടിയിൽ

കൂട്ടുകാരന് സ്വന്തമായി ബൈക്കില്ല, എങ്കിൽ ഒരെണ്ണം സമ്മാനമായി കൊടുത്തുകളയാം! സുഹൃത്തിന് നൽകാൻ നാലര ലക്ഷത്തിന്റെ ബൈക്ക് മോഷ്ടിച്ച വിദ്യാർത്ഥികൾ പിടിയിൽ. കൊച്ചി നഗരത്തിലെ ഇടപ്പള്ളിയിൽ ബൈക്ക് മോഷ്ടിച്ച വിദ്യാർഥികൾ അറസ്റ്റിൽ. കൊല്ലം സ്വദേശി സാവിയോ ബാബു, കൊടങ്ങല്ലൂർ സ്വദേശി ചാൾസ് മൈക്കിൾ എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ ഒരാൾ ബിടെക് വിദ്യാർഥിയും മറ്റൊരാൾ കമ്പ്യൂട്ടർ സയൻസ് പഠിക്കുന്നവരുമാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച നാലരലക്ഷം രൂപയോളം വിലവരുന്ന ബൈക്കുമായി കടന്ന പ്രതികളെ കൊല്ലത്ത് നിന്നാണ് പെലീസ് പൊക്കിയത്. ഈ മാസം പത്താം തീയതിയാണ് മാളിൽ നിന്നും ബൈക്ക് മോഷണം പോകുന്നത്. തുടർന്ന് ഉടമയുടെ പരാതിയിൽ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് വിദ്യാർത്ഥികളെ കണ്ടെത്താനായതെന്ന് പൊലീസ് പറഞ്ഞു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.