മരുഭൂമിയുടെ വരണ്ട കാലാവസ്ഥയെയും ജലക്ഷാമത്തെയും അതിജീവിച്ച് സൗദി അറേബ്യയിൽ മുരിങ്ങക്കൃഷി വൻ വാണിജ്യ വിജയത്തിലേക്ക്. കുറഞ്ഞ ജല ഉപഭോഗവും വേഗത്തിലുള്ള വളർച്ചയും ഉയർന്ന സാമ്പത്തിക മൂല്യവുമാണ് മുരിങ്ങയെ വരണ്ട പ്രദേശങ്ങളിലെ മികച്ച വാണിജ്യവിളയാക്കുന്നത്. ഹാഇൽ മേഖലയിൽ ആയിരക്കണക്കിന് മുരിങ്ങമരങ്ങൾ ഉൾപ്പെടുന്ന വൻ ഫാമുകളിൽ 13ഓളം ഇനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. മേയ് മുതൽ ജനുവരി വരെയാണ് പ്രധാന വിളവെടുപ്പ് കാലം. കുറഞ്ഞ അളവിൽ മാത്രം വെള്ളം ആവശ്യമായതിനാൽ കൃഷിച്ചെലവും കുറയ്ക്കാനാകുന്നു. പോഷകമൂല്യത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും മുരിങ്ങ സഹായകരമാകുന്നതിനാൽ സൗദിയിൽ ഈ കൃഷിരീതി കൂടുതൽ വ്യാപിക്കുന്നതായി കർഷകർ പറയുന്നു.



