KND-LOGO (1)

സൗദിയിൽ കോടികൾ വാരി സിനിമാ വ്യവസായം;

റിയാദ്: സൗദി അറേബ്യയിൽ നിരോധനം നീക്കിയ ശേഷം സിനിമാവ്യവസായം വാരുന്നത് കോടികൾ. ഓരോ വർഷം പിന്നിടുമ്പോഴും വിറ്റുവരവിൽ വൻ കുതിപ്പാണ്. 2024ൽ സൗദിയിലുടനീളം വിറ്റുപോയ സിനിമാ ടിക്കറ്റുകളുടെ എണ്ണം 1.75 കോടിയായി. ഇതിലൂടെ വ്യവസായത്തിലേക്ക് വന്നുചേർന്നത് 84.6 കോടി റിയാലും. സിനിമാവ്യവസായം സംബന്ധിച്ച വാർഷിക റിപ്പോർട്ടുകൾ അവലോകനം ചെയ്ത് സൗദി ഫിലിം കമീഷനാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.പ്രാദേശിക സിനിമയിലെ മികച്ച 10 ചിത്രങ്ങളുടെ പട്ടികയിൽ സൗദി സിനിമകൾ ഒന്നാം സ്ഥാനത്താണെന്നും കമീഷൻ വൃത്തങ്ങളും പറഞ്ഞു. 2024ൽ നാല് ഭൂഖണ്ഡങ്ങളിലെ 11 രാജ്യങ്ങളിലേക്ക് സൗദി സിനിമകളെത്തി. അവിടങ്ങളിൽ 14 തദ്ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ സൗദി സിനിമകൾ പ്രദർശിപ്പിച്ചു. പരിശീലന, വികസന സംരംഭങ്ങളുടെ ഭാഗമായി കമീഷൻ 150 വിദ്യാർഥികളെ സ്കോളർഷിപ്പ് നൽകി ചലച്ചിത്ര പഠനത്തിനായി വിദേശങ്ങളിലേക്ക് അയച്ചു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.