ചെന്നൈ: തമിഴകത്തില്‍ സനാതനധര്‍മ്മം കാക്കാന്‍ അണ്ണാമലൈ വീണ്ടും തിരിച്ചെത്തി. ബിജെപി തമിഴ്നാട് അധ്യക്ഷനായിരുന്ന അണ്ണാമലൈ യുകെയിലെ പഠനത്തിന് ശേഷമാണ് തമിഴ്നാട്ടില്‍ മടങ്ങിയെത്തിയത്. ഞായറാഴ്ച ചെന്നൈയില്‍ വിമാനമിറങ്ങിയ അണ്ണാമലക്ക് വൻ സ്വീകരണം.ഞായറാഴ്ച ചെന്നൈയില്‍ വിമാനമിറങ്ങിയ അണ്ണാമലൈയ്ക്ക് വന്‍ സ്വീകരണമായിരുന്നു. ഇനി സനാതനധര്‍മ്മം കാക്കാനും ദ്രാവിഡ രാഷ്ട്രീയത്തില്‍ വിള്ളലുണ്ടാക്കാനും അണ്ണാമലൈ തമിഴ്നാട്ടില്‍ തന്നെ ഉണ്ടാകുംലോക് സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് അണ്ണാമലൈ യുകെയില്‍ ഉപരിപഠനത്തിന് പോയത്. മൂന്നു മാസത്തെ ഉപരിപഠനം കഴിഞ്ഞാണ് തിരിച്ചെത്തിയത്. ഇക്കാലത്താണ് തമിഴ് നടന് വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്.



