സദാചാര പോലീസ് ചമഞ്ഞ് യുവതിയെയും യുവാവിനെയും ആക്രമിച്ച ഗുണ്ടാ സംഘത്തിലെ പ്രധാനി പിടിയിൽകഠിനംകുളം ശാന്തിപുരത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം ശാന്തിപുരം സ്വദേശിയായ യുവാവും സുഹൃത്തായ യുവതിയും സംസാരിച്ചു നിൽക്കവേ കാറിലെത്തിയ നാലംഗ സംഘമാണ് ഇവരെ ആക്രമിച്ചത്കുപ്രസിദ്ധ ഗുണ്ടകളായ തംബുരു എന്ന വിഷ്ണുവും ലിജോ എന്ന അപ്പുവും മറ്റ് രണ്ടുപേരും ചേർന്ന സംഘമാണ് ഇവരെ ആക്രമിച്ചത്യുവാവും യുവതിയും സഞ്ചരിച്ച കാറിന് മുന്നിൽ കാർ നിർത്തിയിട്ട ശേഷം ഡ്രൈവർ സീറ്റിൽ ഇരുന്ന യുവാവിനെ പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നുതുടർന്ന് യുവതിയെയും ബലമായി കാറിന് പുറത്തേക്ക് പിടിച്ചിറക്കി അസഭ്യം വിളിച്ചതായും പരാതിയിൽ പറയുന്നുതംബുരു വിഷ്ണു കാപ്പ നിയമ പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് രണ്ടുമാസം മാത്രമേ ആയിട്ടുള്ളൂഅപ്പുവും നിരവധി കേസുകളിൽ പ്രതിയാണ്തമ്പുരു വിഷ്ണുവിനെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തുമറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു



