KND-LOGO (1)

ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക് നാളെ മുതല്‍ പാലക്കാട്; മോഹന്‍ ഭഗവത് ഉള്‍പ്പടെ പങ്കെടുക്കും

ആര്‍എസ്എസിന്റെ ഏകോപന യോഗമായ അഖില ഭാരതീയ സമന്വയ ബൈഠക് നാളെ മുതല്‍ പാലക്കാട് വച്ച് നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാല്‍, സി.ആര്‍. മുകുന്ദ്, അരുണ്‍ കുമാര്‍, അലോക് കുമാര്‍, രാംദത്ത് ചക്രധര്‍, അതുല്‍ ലിമയെ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

32 സംഘപരിവാര്‍ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ഏകദേശം 320 കാര്യകര്‍ത്താക്കള്‍ സമന്വയ ബൈഠകില്‍ പങ്കെടുക്കുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേദ്കര്‍ പറഞ്ഞു. യോഗത്തില്‍, ഈ സംഘടനകളുടെ പ്രവര്‍ത്തകര്‍ അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളും അനുഭവങ്ങളും പരസ്പരം പങ്കുവെക്കും. ബംഗ്ലാദേശില്‍ നടക്കുന്ന സംഭവങ്ങളുള്‍പ്പടെ യോഗം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.