KND-LOGO (1)

രാജിയിൽ നിന്ന് വിമതർ പിന്മാറി. പക്ഷെ ജില്ലാ അധ്യക്ഷൻ ചുമതലയേൽക്കുന്ന ചടങ്ങിൽ ഇവർ വന്നില്ല.

പാലക്കാട്: ജില്ലാ അധ്യക്ഷ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കത്തിൽ പാലക്കാട് ബിജെപിയിൽ സമവായം. നഗരസഭ അധ്യക്ഷയടക്കം ഒൻപത് കൗൺസിലർമാർ രാജിനീക്കത്തിൽ നിന്ന് പിന്മാറി. ആർഎസ്എസ് ഇടപെടലിനെ തുടർന്നാണ് തീരുമാനം. പാർട്ടി എന്ന നിലയിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് ആർഎസ്എസ് നേതാക്കൾ കൗൺസിലർമാർക്ക് നിർദേശം നൽകി.വ്യാപക എതിർപ്പുകൾക്കിടെ പ്രശാന്ത് ശിവൻ പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷനായി ചുമതലയേറ്റു. നഗരസഭ അധ്യക്ഷയും വൈസ് ചെയർപേഴ്സനും അടക്കം 9 കൗൺസിലർമാരാണ് ജില്ലാ അധ്യക്ഷനെ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് രാജിഭീഷണി മുഴക്കിയത്. സന്ദീപ് വാര്യർ ഇവരെ കോൺഗ്രസിൽ എത്തിക്കാൻ ശ്രമിച്ചതോടെ നഗരസഭാ ഭരണം പ്രതിസന്ധിയിലായി. എന്നാൽ ആർഎസ്എസ് നേതൃത്വം വിമതരെ അനുനയിപ്പിച്ചു. പരാതികൾ പരിഹരിക്കാമെന്നാണ് ആർഎസ്എസ് ഉറപ്പ് നൽകിയത്. ഇതോടെ രാജിയിൽ നിന്ന് വിമതർ പിന്മാറി. പക്ഷെ ജില്ലാ അധ്യക്ഷൻ ചുമതലയേൽക്കുന്ന ചടങ്ങിൽ എതിർപ്പ് ഉയർത്തിയവർ വന്നില്ല. പാലക്കാട് ബിജെപി നഗരസഭാ ഭരണത്തിന് ഒരു പോറലുമേറ്റില്ലെന്ന് സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. പ്രചരിച്ച കഥകളെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അംഗീകരിച്ചാല്‍ പിന്നീട് ഒരു ചര്‍ച്ചകളുടേയും ആവശ്യമില്ല. ബിജെപിയില്‍ പൊട്ടിത്തെറി എന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. ദേശീയ നേതൃത്വം പറയുന്നത് അച്ചടക്കത്തോടെ നടപ്പിലാക്കുന്നതാണ് ബിജെപി പാരമ്പര്യമെന്നും സി കൃഷ്ണകുമാർ അവകാശപ്പെട്ടു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.