KND-LOGO (1)

റഷ്യൻ ആയുധ വിദഗ്ധനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; മരിച്ചത് പുതിൻ്റെ അടുത്ത സഹായി

മോസ്കോ: റഷ്യൻ ആയുധ വിദഗ്ധനെ മോസ്കോയിലെ വനമേഖലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. റഷ്യൻ സൈന്യം ഉപയോഗിക്കുന്ന മിസൈലുകൾ വികസിപ്പിക്കുന്ന മാർസ് ഡിസൈൻ ബ്യൂറോയിലെ ഡെപ്യൂട്ടി ജനറൽ ഡിസൈനറും ഡിസൈൻ മേധാവിയുമായ മിഖായേൽ ഷാറ്റ്സ്കിയാണ് കൊല്ലപ്പെട്ടത്. ക്രെംലിനിൽ നിന്ന് 13 കിലോമീറ്റർ ദൂരെയുള്ള കുസ്മിൻസ്കി വനത്തിൽവെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് മിഖായേൽ ഷാറ്റ്സ്കിയെ കണ്ടെത്തിയത്.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ്റെ അടുത്തസഹായിയായിരുന്നു ഷാറ്റ്സ്കി. അസോസിയേറ്റ് പ്രൊഫസർ കൂടിയായി സേവനം ചെയ്തിരുന്ന ഷാറ്റ്സ്കി റഷ്യൻ Kh-59 ക്രൂയിസ് മിസൈലിനെ Kh-69 ലെവലിലേക്ക് നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. റഷ്യൻ ഡ്രോണുകൾ, വിമാനങ്ങൾ, ബഹിരാകാശ വാഹനങ്ങൾ മുതലായവയിൽ എഐ സാങ്കേതികവിദ്യയുടെ പ്രയോജനം കൂടി ഉൾപ്പെടുത്തുന്നതിൻ്റെ പ്രധാന വക്താവായിരുന്നു അദ്ദേഹമെന്നും കീവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.കാടിനടുത്തുള്ള ഷാറ്റ്സ്കിയുടെ വീട്ടിൽ നിന്ന് 10 മിനിറ്റ് നടന്നാലെത്തുന്ന ദൂരത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.