മുഖ്യമന്ത്രി Pinarayi Vijayan നടത്തിയ വിവാദ പരാമർശങ്ങൾക്ക് എതിരെ നടനും സംവിധായകനുമായ Joy Mathew പരിഹാസവുമായി രംഗത്തെത്തി. പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച പ്രവർത്തകനോട് “വീട്ടിൽ പോയി ചോദിച്ചാൽ മതി” എന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തെയാണ് ജോയ് മാത്യു വിമർശിച്ചത്. പിആർ ഏജൻസികൾ എത്ര മിനുക്കിയാലും ചിലരുടെ യഥാർത്ഥ സ്വഭാവം പുറത്തുവരുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.“പിആർ പെയിന്റ് പണിക്കാർ പുട്ടിയിട്ട് മിനുക്കിയാലും ചില തടികളുടെ പുഴുകുത്തുകൾ പുറത്തുവരും” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. മുഖ്യമന്ത്രിയുടെ വാക്കുകളെ “ചാരുതയാർന്ന ചെറ്റത്തരം” എന്നും വിശേഷിപ്പിച്ചു. തിരഞ്ഞെടുപ്പ് യോഗത്തിൽ ചോദ്യം ചോദിക്കാൻ ശ്രമിച്ച പ്രവർത്തകനോട് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചതിന് പിന്നാലെ പൊലീസ് ഇയാളെ നീക്കം ചെയ്തിരുന്നു. തുടർന്ന് തന്റെ പ്രതികരണത്തെ മുഖ്യമന്ത്രി ന്യായീകരിക്കുകയും, പൊതുപ്രവർത്തനങ്ങളിൽ ചില മര്യാദകൾ പാലിക്കേണ്ടതുണ്ടെന്നും അവ ലംഘിക്കപ്പെടുമ്പോൾ പ്രതികരണം സ്വാഭാവികമാണെന്നും വ്യക്തമാക്കി.മുൻ മന്ത്രി G. Sudhakaran തിരെ നടത്തിയ “രാഷ്ട്രീയ ചെറ്റത്തരം” എന്ന പരാമർശത്തെയും മുഖ്യമന്ത്രി വിശദീകരിച്ചു. വ്യക്തിപരമായി അവഹേളിച്ചല്ല, രാഷ്ട്രീയ നിലപാടുകളെയാണ് അങ്ങനെ വിശേഷിപ്പിച്ചതെന്നും സുധാകരൻ നിലപാടുകളിൽ വഞ്ചന കാണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതിനിടെ, പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയും നടനുമായ Ramesh Pisharodyയെ “കോമാളി” എന്ന് വിളിച്ച Thomas Isaacതിരെയും ജോയ് മാത്യു രൂക്ഷമായി പ്രതികരിച്ചു. കുടുംബത്തെ അമേരിക്കയിൽ താമസിപ്പിച്ച് നാട്ടിൽ സാമ്രാജ്യത്വ വിരുദ്ധ പ്രസംഗം നടത്തുന്നവനാണോ കോമാളി, അല്ലെങ്കിൽ ഉപജീവനത്തിനായി അഭിനയിക്കുന്നവനാണോ കോമാളി എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.അതേസമയം, “കോമാളി വേഷം കെട്ടിനടക്കുന്ന നടന്മാരെ കൊണ്ടുവന്ന് വോട്ട് ചോദിച്ചാൽ ഫലം ഉണ്ടാകില്ല” എന്നായിരുന്നു തോമസ് ഐസക്കിന്റെ പരാമർശം.



