KND-LOGO (1)

പള്‍സര്‍ സുനി നാളെ ജാമ്യത്തിലറങ്ങും; പുറത്തിറങ്ങുന്നത് ഏഴര വര്‍ഷത്തിന് ശേഷം

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് നാളെ ജാമ്യം ലഭിക്കും. ഏഴര വർഷത്തിന് ശേഷമാണ് സുനി പുറത്ത് വരുന്നത്. കേസിലെ പ്രതിഭാഗം സാക്ഷികളെ ചോദ്യം ചെയ്യുന്നത് വരെ ജാമ്യത്തിൽ വിട്ടയക്കും.

ഏഴര വർഷത്തിനിടെ 13 തവണയാണ് പൾസർ സുനി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കിയതിന് കഴിഞ്ഞ ജൂണില്‍ ഹൈക്കോടതി 25000 രൂപ പിഴവിധിച്ചിരുന്നു. സുനിക്ക് പിന്നിൽ ജാമ്യാപേക്ഷ നൽകാൻ സഹായിക്കുന്ന ആരോ ഉണ്ടെന്നും കോടതി വിലയിരുത്തി. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ കോടതി നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ജാമ്യഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി നടത്തിയത്. ജാമ്യം നല്‍കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. പള്‍സര്‍ സുനി ഏഴര വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും, വിചാരണ ഇനിയും നീണ്ടേക്കാമെന്നും നിരീക്ഷിച്ചാണ് ജാമ്യം നല്‍കിയത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.