KND-LOGO (1)

പ്രണവ് മോഹന്‍ലാലിന്റെ സാഹസിക മരംകയറ്റം.

സിയേറ നെവാഡയില്‍ നിന്നുള്ള ട്രെക്കിങ് ചിത്രങ്ങളും മരത്തിനു മുകളില്‍ കയറുന്നതും മലനിരകളുടെ ചിത്രങ്ങളുമെല്ലാം ഇതിലുണ്ട്. സ്പെയിനിൽ ‘സിയറനോവഡ ‘ എന്നാണ് പ്രണവ് ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.മഞ്ഞ് മൂടിയ പർവ്വതനിര എന്നാണ് സിയറ നെവാഡ എന്ന വാക്കിന്റെ അർഥം. സ്പെയിനിലെ ഗ്രാനഡയിലെ അൻഡലൂഷ്യൻപ്രവിശ്യയിലെ ഒരു പർവതനിരയാണ് ഇത്. കോണ്ടിനെന്റൽ സ്‌പെയിനിലെ ഏറ്റവും ഉയർന്ന പോയിന്റ് ഇവിടെയാണ്. സമുദ്ര നിരപ്പിൽ നിന്നു 3,479 മീറ്റർ (11,414 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മുൽഹാസെൻ.ഉയർന്ന ഊഷ്മാവിനും സമൃദ്ധമായ സൂര്യപ്രകാശത്തിനും പേരുകേട്ട മെഡിറ്ററേനിയൻ കടലിനോടു ചേർന്നുള്ള യൂറോപ്പിലെ ഏറ്റവും തെക്കൻ സ്കീ റിസോർട്ടുകളിൽ ഒന്നായ ഉയർന്ന കൊടുമുടികൾ സ്കീയിങ് ചെയ്യാൻ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. അതിന്റെ താഴ്‌വരയിൽ ഗ്രാനഡ നഗരവും കുറച്ചുകൂടി തെക്ക് അൽമേരിയയും മോട്രിലും സ്ഥിതി ചെയ്യുന്നു സിയേറ നെവാഡ സ്പെയിനിലെ ഗ്രാനഡയി നഗരവും കുറച്ച് കൂടി തെക്ക്‌ ഭാഗത്ത് അൽമേരിയും മോട്രിലും സ്ഥിതി ചെയ്യുന്നു.

സിയേറ നെവാഡ അമേരിക്കൻ ഐക്യനാടുകളിലും

പടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിലെ മധ്യ താഴ്​വരക്കും ഗ്രേറ്റ് ബേസിനും ഇടയിലാണ് ഈ സിയേറ നെവാഡ സ്ഥിതിചെയ്യുന്നത്. ഈ പർവ്വതനിരകളുടെ ഭൂരിഭാഗവും കലിഫോർണിയ സംസ്ഥാനത്താണ് നിലനിൽക്കുന്നതെങ്കിലും ഇതിന്‍റെ ഭാഗമായ കാർസൺ നിര മാത്രം നെവാഡ സംസ്ഥാനത്താണ്.നൂറ് ദശലക്ഷം വർഷം പഴക്കമുള്ള ഗ്രാനൈറ്റിലെ ഹിമാനികളിൽ നിന്നും കൊത്തിയെടുകകൊത്തിയെടുക്കപ്പെട്ട യോസെമിററി താഴ്​വര, മൂന്ന് ദേശീയ പാർക്കുകൾ, ഇരുപത് വനപ്രദേശങ്ങൾ, രണ്ട് ദേശീയ സ്മാരകങ്ങൾ എന്നിവയാണ് സിയേറയിലുള്ളത്. ഈ പ്രദേശങ്ങളിൽ യോസെമിററി, സെക്വോയ, കിങ്സ് കാന്യോൺ ദേശീയ ഉദ്യാനങ്ങൾ , ഡെവിൾസ് പോസ്റ്റ്പൈൽ ദേശീയ സ്മാരകം എന്നിവ ഉൾപ്പെടുന്നു.ഇരുപതാം നൂറ്റാണ്ടോടെ ഒരു ഒഴിവുകാല വിനോദകേന്ദ്രം എന്ന നിലയിൽ താഹോ തടാകം പ്രസിദ്ധി നേടി.താഹോ തടാകത്തിന് 490 മീറ്ററിലേറെ ആഴമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആഴക്കൂടുതല്‍ കാരണം, ശൈത്യകാലത്ത് പോലും ഇത് തണുത്തുറയുന്നില്ല.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.