പോത്തൻകോട് മദ്യപസംഘം എസ്ഐയെ ആക്രമിച്ചു.പോത്തൻകോട് എസ് ഐ വിപിനെയാണ് അക്രമിച്ചത്. എസ്ഐയുടെ കൈയ്ക്കും മുഖത്തും പരിക്കേറ്റുതേടെ സ്വദേശി ഹർഷദ് (25) ആണ്. എസ് ഐ ആക്രമിച്ചത്. ഇയാളെ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി പോത്തൻകോട് ബാറിൽ നിന്നും മദ്യപിച്ച് പുറത്തിറങ്ങിയ സംഘം റോഡിൽ പരസ്പരം അക്രമം നടത്തിയിരുന്നു.ഇതറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അർഷദ് ഒഴികെ ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടു.അക്രമസക്തനായിരുന്ന ഹർഷദിനെ ജീപ്പിൽ കയറ്റുന്നതിനിടയിൽ എസ്ഐയുടെ മുഖത്ത് ഇടിക്കുകയും കയ്യിൽ പരിക്കേൽപ്പിക്കുകയും ചെയ്തു.കൂടുതൽ പോലീസ് എത്തി ഇയാളെ സ്റ്റേഷനിൽ എത്തിച്ചു സിറ്റിയിലും റൂറലിലുമായി നിരവധി കേസുകളിൽ പ്രതിയാണ് ഹർഷദ്.



