KND-LOGO (1)

പൂവാർ കപ്പൽശാലയ്ക്ക് 2500-3000 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്നാണ് കേന്ദ്രനിർദ്ദേശം

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനും സാമ്പത്തികവളർച്ചയ്ക്കും സഹായമാകുംവിധം പൂവാറിൽ കപ്പൽനിർമ്മാണശാലയ്ക്ക് വഴിയൊരുങ്ങുന്നു. കപ്പൽശാലയ്ക്ക് അനുയോജ്യമായ പ്രദേശം കണ്ടെത്തി അറിയിക്കാനും തുടർഏകോപനത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും ആവശ്യപ്പെട്ട് കേന്ദ്രതുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി. മാരിടൈം അമൃത്കാൽ വിഷൻ-2047ൽ ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ സഹകരണത്തോടെ കപ്പൽശാലയും കപ്പൽഅറ്റകുറ്റപ്പണി കേന്ദ്രവും സ്ഥാപിക്കാനാണ് കേന്ദ്രപദ്ധതി,80ലക്ഷം കോടിരൂപ ചെലവുവരുന്ന പദ്ധതികളാണ് മാരിടൈം അമൃത്കാലിൽ നടപ്പാക്കുക. കപ്പൽനിർമ്മാണ-അറ്രകുറ്റപ്പണി ക്ലസ്റ്ററുകൾ, റിവർക്രൂയിസ് പദ്ധതികൾ, ഉൾനാടൻ ജലഗതാഗത പദ്ധതികൾ, ലോകോത്തര തുറമുഖങ്ങൾ എന്നിവയെല്ലാമുൾപ്പെടും. സാമ്പത്തിക വളർച്ചയ്ക്കും തൊഴിൽ സൃഷ്ടിക്കുന്നതിനും കപ്പൽവ്യവസായത്തിന് നിർണായക പങ്കുണ്ടെന്നും രാജ്യത്തിന്റെ വ്യാപാരത്തിൽ 95ശതമാനവും കടൽമാർഗമാണെന്നും കേന്ദ്രമയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. കത്തിന് സംസ്ഥാനം മറുപടി നൽകിയിട്ടില്ല. പൂവാറിൽ കപ്പൽശാല വന്നാൽ കൊച്ചി ഉൾപ്പെടെ രണ്ടു കപ്പൽശാലയുള്ള സംസ്ഥാനമായി കേരളം മാറും. വിഴിഞ്ഞം തുറമുഖത്തിന് 10കിലോമീറ്റർ സമീപത്തുള്ള പൂവാറിൽ, തീരത്തുനിന്ന് അരകിലോമീറ്റർ ദൂരം വരെ 13മീറ്റർ സ്വാഭാവിക ആഴമുള്ളതാണ് കപ്പൽശാലയ്ക്ക് അനുകൂലം

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.