എംഎൽഎ എം.മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരായ ബലാത്സംഗക്കേസിൻ്റെ ആദ്യഘട്ട അന്വേഷണം പൂർത്തിയായി. അറസ്റ്റിൽ നടപടിയിലേക്ക് ഇപ്പോൾ കടക്കില്ലെന്ന് എഐജി പൂങ്കുഴലി വ്യക്തമാക്കി. നാലു കേസുകളിൽ പരാതിക്കാരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ബലാത്സംഗം നടന്നതായി സംശയിക്കുന്ന സ്ഥലങ്ങളും അന്വേഷണസംഘം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാകും മുകേഷ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയെ അന്വേഷണസംഘം എതിർക്കുക. പ്രതികളുടെ ചോദ്യം ചെയ്യലും അറസ്റ്റും ഇപ്പോഴയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥ എഐജി പൂങ്കുഴലി വ്യക്തമാക്കി.
സംഭവം വർഷങ്ങൾക്ക് മുമ്പ് നടന്നതിനാൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും എഐജി പറഞ്ഞു. മുകേഷ്, കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് ചന്ദ്രശേഖർ, മണിയൻപിള്ള രാജു എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുകയാണ്. അടച്ചിട്ട കോടതിമുറിയിലാണ് വാദം.



