KND-LOGO (1)

പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഈ മാസം 17 മുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

തൃശൂര്‍: പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഈ മാസം 17 മുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിന് പുറത്തുള്ളവരില്‍ നിന്നാണ് ടോള്‍ ഈടാക്കുക. പ്ലാസയുടെ അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് സൗജന്യ യാത്ര തുടരും. അഞ്ച് കിലോമീറ്ററിന് പുറത്തുള്ളവര്‍ പ്രതിമാസം 340 രൂപ നല്‍കി പാസെടുക്കണം. നിലവില്‍ വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, വണ്ടാഴി, പുതുക്കോട്, തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലുള്ളവര്‍ക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്.ഈ പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് മാസ പാസ് സൗകര്യം ഏര്‍പ്പെടുത്തുക. സൗജന്യ യാത്ര ലഭിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ഇന്നവസാനിക്കുകയാണ്. ഇത് വരെ രണ്ടായിരത്തോളം പേര്‍ സൗജന്യയാത്ര ലഭിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ടോള്‍ പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക് സൗജന്യം ലഭ്യമാക്കണമെന്ന സര്‍വ്വകക്ഷി യോഗത്തിന്റെ ആവശ്യം പരിഗണിക്കാതെയാണ് ടോള്‍ പ്രഖ്യാപനം

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.