KND-LOGO (1)

പനീർ, നെയ്യ്, ഖോവ തുടങ്ങിയ കൃത്രിമ ഡയറി ഉൽപ്പന്നങ്ങൾക്ക് നിരോധനം

ലഖ്നൗ: പനീർ, നെയ്യ്, ഖോവ തുടങ്ങിയ കൃത്രിമ ഡയറി ഉൽപ്പന്നങ്ങളുടെ നിർമാണത്തിനും വിൽപ്പനയ്ക്കും ഉത്തർപ്രദേശിൽ സംസ്ഥാനവ്യാപക നിരോധനം ഏർപ്പെടുത്തി. പാൽ ഉൽപ്പന്നങ്ങളിൽ വ്യാപകമായി മായം ചേർക്കുന്നതും പാലിന് പകരം സസ്യജന്യ കൊഴുപ്പുകളും വിവിധ രാസവസ്തുക്കളും ഉപയോഗിക്കുന്നതും കണ്ടെത്തിയതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി ശക്തമാക്കിയത്.ഹോട്ടലുകളിലും റസ്റ്ററന്റുകളിലും തെറ്റായ ലേബലുകളോടെ ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനെതിരെയും ഭക്ഷ്യസുരക്ഷാ-ഔഷധ ഭരണകൂടം (എഫ്എസ്ഡിഎ) പരിശോധനകൾ ശക്തമാക്കിയിരുന്നു. ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്.ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ പാൽ, പാൽ ഉൽപ്പന്നങ്ങളുടെ സാമ്പിളുകളിൽ റിഫൈൻഡ് എണ്ണകളും കൊഴുപ്പുകളും സോയാബീനും സോയ ഉൽപ്പന്നങ്ങളും ടാൽക്കം പൗഡറും ഡിറ്റർജന്റുകളും ടൈറ്റാനിയം ഡയോക്സൈഡും ലിക്വിഡ് ഗ്ലൂക്കോസും ഹൈഡ്രജൻ പെറോക്സൈഡും വിവിധ ന്യൂട്രലൈസറുകളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.