പത്തനംതിട്ട ∙ പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. വലിയ പൊലീസ് സന്നാഹമൊരുക്കി പത്തനംതിട്ട ജനറൽ ആശുപത്രിയിലാണു രാഹുലിനെ എത്തിച്ചത്. കോടതി അനുവദിച്ചിരുന്ന മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയോടെ രാഹുലിനെ കോടതിയിൽ ഹാജരാക്കും. തിരുവല്ല കോടതിയുടെ ചുമതലയുള്ള പത്തനംതിട്ട മജിസ്ട്രേട്ടിന്റെ വസതിയിലാവും എത്തിക്കുക. പൊങ്കലിനെ തുടർന്ന് തിരുവല്ലയിൽ പ്രാദേശിക അവധിയായതിനാലാണ് ഇത്.അതേസമയം പൊലീസിന്റെ ചോദ്യം ചെയ്യലിനോടു രാഹുൽ സഹകരിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ തെളിവെടുപ്പിനു പൊലീസ് എത്തിച്ചിരുന്നു. ഇവിടെ നടന്ന തെളിവെടുപ്പിൽ 2024 ഏപ്രിൽ 8ന് ഹോട്ടലിൽ എത്തിയെന്നു രാഹുൽ സമ്മതിച്ചു. അതിജീവിതയുടെ പേരിലാണു മുറിയെടുത്തത്. മുറി തിരിച്ചറിഞ്ഞ രാഹുൽ യുവതിക്കൊപ്പം ഇവിടെ ഒരു മണിക്കൂർ ചെലവിട്ടെന്നും പറഞ്ഞു. എന്നാൽ പീഡനത്തെ കുറിച്ച് ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കു മൗനമായിരുന്നു മറുപടി. ഹോട്ടൽ റജിസ്റ്ററിൽ രാഹുലിന്റെ പേര് രാഹുൽ ബി.ആർ. എന്നാണ് നൽകിയിരിക്കുന്നത്. പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വെല്ലുവിളിയോട് പ്രതികരിച്ച് പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ. രാഹുൽ സ്വതന്ത്രനായി മത്സരിച്ചാലും കോൺഗ്രസിനെ ബാധിക്കില്ലെന്ന് എ തങ്കപ്പൻ പ്രതികരിച്ചു. പാലക്കാട് യുഡിഎഫ് മികച്ച വിജയം നേടും. രാഹുൽ നേരത്തെ വിജയിച്ചത് യുഡിഎഫ് വോട്ടുകൾ കൊണ്ടാണ്. രാഹുൽ മാങ്കൂട്ടത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കരുതുന്നില്ല. മത്സരിക്കരുതെന് പറയാൻ കോൺഗ്രസിനാകില്ല. മത്സരിച്ചാലും കോൺഗ്രസിന് പ്രശ്നമില്ലെന്ന് തങ്കപ്പൻ കൂട്ടിച്ചേര്‍ത്തു. രാഹുൽ നേരത്തെ വിജയിച്ചത് യുഡിഎഫ് വോട്ടുകൾ കൊണ്ടാണ്. രാഹുൽ സ്വതന്ത്രനായി മത്സരിച്ചാലും കോൺഗ്രസിനെ ബാധിക്കില്ലെന്ന് എ തങ്കപ്പൻ അഭിപ്രായപ്പെട്ടു.രാഹുല്‍ സമർപ്പിച്ച ജാമ്യഹര്‍ജി കോടതി നാളെ പരിഗണിക്കും. അതേസമയം അതിജീവിതയുടെ രഹസ്യമൊഴി ശേഖരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേസില്‍ രാഹുലിനെ ഫോണ്‍ എസ്‌ഐടി കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ ഐഫോണിന്റെ പാസ് വേര്‍ഡ് കൈമാറിയിരുന്നില്ല. സൈബര്‍ വിദഗ്ധര്‍ അടങ്ങുന്ന സംഘത്തെക്കൊണ്ട് ഈ ഫോണുകള്‍ വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.



