KND-LOGO (1)

Nvidia സിഇഒക്കെതിരെ ചാരവൃത്തി ആരോപണം; FBI അന്വേഷണം

Nvidia സിഇഒ ജെൻസൻ ഹുവാങ്ങിനെതിരെ ഉയർന്നുവന്ന ചാരവൃത്തി ആരോപണങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. ചൈനീസ് ചാരവനിതയാണെന്ന് യുഎസ് ഇന്റലിജൻസ് സംശയിക്കുന്ന ഒരു ബിസിനസ് എക്സിക്യൂട്ടീവുമായി ഹുവാങ്ങിന് ബന്ധമുണ്ടായിരുന്നുവെന്നാണ് ആരോപണം. Nvidia-യുടെ അത്യാധുനിക AI ചിപ്പുകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ചോർത്താനും ചൈനയ്ക്ക് ചിപ്പുകൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടായിരുന്നു ഈ ബന്ധമെന്ന സംശയവും ഉയർന്നിട്ടുണ്ട്.

ഇതിന്റെ പശ്ചാത്തലത്തിൽ Nvidia-യുടെ രഹസ്യ വിവരങ്ങൾ ചോർന്നിട്ടുണ്ടോ, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാൻ FBIയും കമ്പനിയുടെ ബോർഡും അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.

എന്നാൽ, കമ്പനിയുടെ രഹസ്യങ്ങളോ ദേശീയ സുരക്ഷയോ അപകടത്തിലായതിന് നിലവിൽ തെളിവുകളില്ലെന്നും ജെൻസൻ ഹുവാങ്ങിന്റെ നേതൃത്വത്തിൽ പൂർണ വിശ്വാസമുണ്ടെന്നും Nvidia അറിയിച്ചതായി വീഡിയോയിൽ പറയുന്നു.

അതേസമയം, Nvidia-യുടെ അത്യാധുനിക AI ചിപ്പുകൾ ചൈനയിലേക്ക് കയറ്റുമതി ചെയ്യാൻ അനുവദിക്കണമെന്ന് ഹുവാങ് നേരത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിലെ ചില സർക്കാർ നിയന്ത്രണങ്ങൾ ലഘൂകരിച്ചതും വിവാദത്തിന് കൂടുതൽ പ്രാധാന്യം നൽകി.ആഗോളതലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വികസനത്തിൽ Nvidia ചിപ്പുകൾ നിർണായകമാണ്. AI മോഡലുകൾ പരിശീലിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഉയർന്ന ശേഷിയുള്ള ഈ ചിപ്പുകൾ ആവശ്യമായതിനാൽ ചൈനീസ് കമ്പനികൾക്കിടയിലും ഇവയ്ക്ക് വലിയ ആവശ്യകതയുണ്ട്. ചിപ്പ് വ്യാപാരം, സാങ്കേതിക രഹസ്യങ്ങൾ, ദേശീയ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഇപ്പോൾ ഈ വിവാദത്തിന്റെ കേന്ദ്രം.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.