ജമ്മു : മോദി സർക്കാർ ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റിക്കൊണ്ട് അവസരങ്ങളുടെയും വളർച്ചയുടെയും മേഖലയാക്കി മാറ്റിയെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. ബഹുമുഖ വികസനത്തിനുള്ള സർക്കാരിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടാൻ മോദി സർക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ജമ്മു കശ്മീരിലെ റോഡ്, റെയിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ വികസനത്തിന്റെ ഒരു യുഗത്തിന് തുടക്കമിട്ടിട്ടുണ്ടെന്നും ചുഗ് വ്യക്തമാക്കി. കൂടാതെ പ്രദേശത്ത് ഒരു പുതിയ റെയിൽവേ ഡിവിഷൻ സ്ഥാപിക്കുന്നതും .ബാരാമുള്ള വരെയുള്ള റെയിൽ ശൃംഖലയുടെ വിപുലീകരണം കൊണ്ട് കേന്ദ്രഭരണ പ്രദേശത്തെ യാത്ര, ചരക്ക് ഗതാഗതം, ബിസിനസ് അവസരങ്ങൾ, തൊഴിലവസരങ്ങൾ എന്നിവയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും ചുഗ് paranju



